ഫോക്സ്‌വാഗൺന്റെ പുത്തൻ മോഡൽ, Arteon വാഹനരംഗത്തെ പുത്തൻ വഴിത്തിരിവ്

ലോകോത്തര വാഹനവിപണിയിൽ വർഷങ്ങൾക്കു മുന്നേ നിരവധി മോഡലുകളിലുള്ള വാഹനങ്ങൾ എത്തിച്ചു ജനശ്രദ്ധയാകർഷിച്ച ഒരു കാർ ബ്രാൻഡാണ് ഫോക്സ്‌വാഗൺ (volkswagen). ലോ ബഡ്ജറ്റ് കാറുകൾ മുതൽ ലക്ഷ്വറി വാഹനങ്ങൾ വരെ അവരുടെ നിർമ്മാണ രംഗത്തുണ്ട്. ഒട്ടനവധി സവിശേഷതകൾക്ക് പ്രാധാന്യം നൽകികൊണ്ടാണ് അവരുടെ വാഹനങ്ങൾ എല്ലായ്പ്പോഴും നിർമ്മിക്കുന്നത്. അത്തരത്തിൽ കൂടുതൽ ജനശ്രദ്ധയാകർഷിച്ച വാഹനങ്ങളായിരിന്നു ഫോക്സ്‌വാഗൺ പോളോയും, വെന്റോയും. ഈ രണ്ട് മോഡലുകളായ സെഡാൻ ടൈപ്പിലുള്ളതും, ഹാച്ച് ബാക്ക് മോഡലും ജനങ്ങൾ കൂടുതൽ ഏറ്റെടുത്തിരുന്നു.

അത്തരത്തിൽ ഫോക്സ്‌വാഗൺ ഇപ്പോൾ പുറത്തിറക്കാനിരിക്കുന്ന ‘Volkswagen Arteon’ എന്ന പുത്തൻ മോഡലിന്റെ വിശേഷങ്ങളാണ് നമ്മുടെ ഇന്നത്തെ പോസ്റ്റിലെ വിഷയം. Volkswagen Arteon’ എന്ന ഈ പുത്തൻ മോഡലിന്റെ വില 45 ലക്ഷം മുതൽ 50 ലക്ഷം വരെയാണ്. നിരവധി വേരിയന്റുകളിലായി ഈ വാഹനം പുറത്തിറങ്ങുന്നു. 2021 ജൂലൈ മാസം അവസാനത്തോടുകൂടി ഈ വാഹനം വിപണിയിലേക്ക് എത്തുന്നു എന്നാണ് അറിയുന്നത്. വാഹനത്തിൻറെ എക്സ്റ്റീരിയറിനെ മാറ്റുകൂട്ടുന്ന ഒരു ഡിസൈൻ കോമ്പിനേഷനിലാണ് വാഹനത്തിൻറെ നിർമ്മാണം.

ലക്ഷ്വറി വാഹനങ്ങളോട് കിടപിടിക്കുന്ന തരത്തിൽ ഉള്ള ഒരു രൂപഭംഗിയും അതിലുപരി വാഹനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള സവിശേഷതകളും വളരെ വ്യത്യസ്തമാണ്. LED ഹെഡ് ലാമ്പുകളും, LED DRL കളും, ഫ്രണ്ട് ക്രോം ഗ്രിൽ ഡിസൈനു അനുസൃതമായി ക്രമീകരിച്ചിട്ടുണ്ട്. വാഹനത്തിൻറെ മുൻവശത്തേക്ക് നോക്കുമ്പോൾ ഏറ്റവുമധികം ഹൈലൈറ്റായി തോന്നുന്നത് LED taillight ലാമ്പുകൾ ആണ്. വാഹനത്തിൻറെ ഇൻറീരിയർ ഭാഗത്തേക്ക് വന്നാൽ പ്രീമിയം സെഡാൻ ലുക്ക് നൽകുന്ന രീതിയിൽ സജ്ജമാക്കിയിട്ടുണ്ട്.

ഏറ്റവും ലേറ്റസ്റ്റ് ടച്ച്സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റവും, വയർലെസ് കണക്ടിവിറ്റി, ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, 30 കളർ ആമ്പിയർ ലൈറ്റിങ്, 12 സ്പീക്കർ സ്റ്റീരിയോ സിസ്റ്റം, വയർലെസ് ചാർജ്, മൾട്ടി ഫങ്ഷൻ സ്റ്റീയറിങ് വീൽ ടച് കണ്ട്രോൾസ് എന്നിവയെല്ലാം വാഹനത്തിൻറെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന സവിശേഷതകൾ തന്നെയാണ്. 2.0 ലിറ്റർ ടർബോ പെട്രോൾ എൻജിനാണ് വാഹനത്തിന് കൂടുതൽ കരുത്ത് പകരുന്നത്. 268 bhp 350 Nm ടോർക്കും വാഗ്ദാനം ചെയ്യുന്നു. ജൂലൈ മാസം അവസാനത്തോടുകൂടി ഈ വാഹനത്തിൻറെ ലോഞ്ചിങ്ങും അതോടെ ഈ വാഹനത്തിൻറെ കൂടുതൽ ഫീച്ചറുകളും നമുക്ക് മനസ്സിലാക്കാം.

Leave a Reply